പശുവിനെ പരിചരിക്കുന്നതിനടയിൽ കയർകുരുങ്ങി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ആലപ്പുഴ: കഴുത്തിന് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി മുരളീധരൻ നായർ ആണ് മരിച്ചത്. 2022 ജനുവരി 19ന് രാവിലെ ആണ് മരണം സംഭവിച്ചത്. . ജനുവരി ആറാം തീയതിയാണ് മുരളീധരൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

എന്നാൽ സംഭവത്തിൽ ദുരൂഹത സംശയിച്ചു പോലീസ്. പശുവിനെ പരിചരിക്കുന്നതിനടയിൽ കയർ കഴുത്തിൽ കുരുങ്ങി വീണെന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ സംഭവത്തിൽ നാട്ടുകാരും ഡോക്ടർമാരും സംശയങ്ങൾ പ്രകടിപ്പിച്ചതോടെ അസ്വാഭാവിക മരണത്തിന് മാരാരിക്കുളം പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടി ഉണ്ടാകും. മുരളീധരൻ നായരുടെ ഭാര്യ രാധയും ഇതേ ദിവസം പരിക്കേറ്റ് ചികിത്സ തേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →