വയനാട്: കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ടി.സിദ്ധീഖ് എം.എല്‍.എ.യും ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ. സി.കെ.ശശീന്ദ്രനും ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയില്‍ നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാറും നിര്‍വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.റെനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് മേടയില്‍, പ്രിന്‍സിപ്പാള്‍ എം.ജി.കൃഷ്ണകുമാര്‍, ഹെഡ്മാസ്റ്റര്‍ സി.എം.ഷാജു, പി.അശ്വതി, എസ്.ഡി.ധന്യ, അനുശ്രി കൃഷ്ണ പി.ടി.എ. പ്രസിഡന്റ് സി.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.