ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ് പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു

കൊച്ചി: ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തു. വിവരമറഞ്ഞ പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ അന്തോണി (70) മകൻ ആന്റോ (32) എന്നിവരാണ് മരിച്ചത്. മരോട്ടിച്ചോട് തേൻമാലി ഭാഗത്തെ പാടത്ത് 18/01/22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആന്റോ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സാരമായി പൊള്ളലേറ്റ യുവാവിനെ കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വൈകീട്ട് 5.30 ഓടെ അന്തോണി ആന്റോയുടെ ഭാര്യവീടായ കുന്നുകരയിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് അത്മഹത്യകൾക്ക് കാരണമെന്ന് കരുതുന്നു. കഴിഞ്ഞ മാസമാണ് വിദേശത്തായിരുന്ന ആന്റോ നാട്ടിലെത്തിയത്. ഭാര്യ : നിയ. രണ്ട് മക്കളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →