വലിയ പുരോഗതിക്ക് വഴിതെളിക്കും: പ്രൊഫ. സാബു തോമസ്

കോട്ടയം: സുസ്ഥിര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സിൽവർ ലൈൻ പദ്ധതി വലിയ പുരോഗതിക്ക് വഴിതെളിക്കുമെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസ് പറഞ്ഞു. ‘സിൽവർ ലൈൻ ജനസമക്ഷം’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാനും ചൈനയുമടക്കം പല രാജ്യങ്ങളും വളരെ മുമ്പേതന്നെ ഇത്തരം പദ്ധതികൾ പ്രാവർത്തികമാക്കി. വിദേശരാജ്യങ്ങളിൽ പലയിടങ്ങളിലും ബുള്ളറ്റ് ട്രെയിനുകളിൽ യാത്രചെയ്തിട്ടുണ്ട്. വളരെ വേഗതയാർന്ന ഗതാഗത സൗകര്യങ്ങൾ വിവിധ മേഖലകളിൽ വലിയ മാറ്റത്തിന് വഴിതെളിക്കും. പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുകയും കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യുന്ന പദ്ധതിയായാണ് ഇതിനെ കാണുന്നത്. പരിസ്ഥിതി ആഘാത പഠനം വിപുലമായി നടത്തണം. ജലനിർഗമന മാർഗങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →