കോട്ടയം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം – ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാറോലിക്കൽ റെയിൽവേ ലവൽ ക്രോസിംഗ് ഗേറ്റ് ജനുവരി 21ന് രാവിലെ എട്ടു മുതൽ 22നു രാത്രി ആറു വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഇതുവഴിയുള്ള വാഹന ഗതാഗതം ഏറ്റുമാനൂർ റെയിൽവേ സബ്‌വേ വഴി തിരിച്ചുവിടും.