പ്രതികൂല സാഹചര്യം മറികടന്ന് കെ- ഫോൺ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ-ഫോൺ പ്രഖ്യാപത്തിലൊതുങ്ങി എന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി മുഖ്യമന്ത്രി. പദ്ധതി പ്രതികൂല സാഹചര്യം മറികടന്ന് ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കിലോമീറ്റർ പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

എഡിഎസ്എസ് – ഒഎഫ്‌സി കേബിൾ 11, 906 കിലോമീറ്റർ പൂർത്തീകരിച്ചുവെന്നും നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്റർ മുഴുവൻ പണികളും പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കണക്ടിവിറ്റി ജൂണിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →