അമ്പലവയല്‍(വയനാട്) : അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ആസിഡാക്രമണം നടത്തിയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പലകുന്ന് പി സി സനല്‍കുമാര്‍ (36)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് (17/01/22) ഉച്ചയോടെ കണ്ണൂര്‍ കൊടുവളളി റെയില്‍വേ ട്രാക്കിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.
2022 ജനുവരി 15 ശനിയാഴ്‌ച ഉച്ചക്ക് അമ്പലവയല്‍ ഫാന്റം റോക്കിന് സമീപത്ത് വെച്ചാണ് ഭാര്യ നിജിതക്കും മകള്‍ 10 വയസുകാരി അളകനന്ദക്കും നേരെ ഇയാള്‍ ആസിഡാക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മയും മകളും ചികിത്സയിലാണ് ് ഭര്‍ത്താവിന്റെ പീഡനം കാരണം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്നും ഒരുമാസം മുമ്പാണ് നിജിതയും മകളും അമ്പലവയലിലെത്തിയത്. വാടക കെട്ടിടത്തില്‍ പലചരക്കുകട നടത്തി വരികയായിരുന്നു ഇവര്‍.
സനല്‍കുമാറിനായി പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി വരികയായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴ്‌ക്കമുണ്ട്. എറണാകുളത്ത സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇയാള്‍

