ഉയര്‍ന്ന് ഓട്ടോ ഓഹരികള്‍

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്ത്. സെന്‍സെക്‌സ് 85.88 പോയിന്റ് ഉയര്‍ന്ന് 61,308.91ലും നിഫ്റ്റി 52.30 പോയിന്റ് നേട്ടത്തില്‍ 18,308.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വാഹനങ്ങളുടെ വിലവര്‍ധിപ്പിച്ചതാണ് ഓട്ടോ ഓഹരികളില്‍ പ്രതിഫലിച്ചത്.എനര്‍ജി, ഓട്ടോ, ഓയില്‍ ഗ്യാസ് സെക്ടറുകളിലെ ഓഹരികള്‍ നേടിയെ മുന്നേറ്റം മറ്റ് മേഖലാ ഓഹരികളുടെ ഇടിവിനെ മറികടക്കാന്‍ സൂചികകളെ സഹായിച്ചു. ഹീറോ മോട്ടോര്‍കോര്‍പ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബ്രിട്ടാനിയ, ആക്‌സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഫാര്‍മ, ബാങ്ക് സൂചികകളൊഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, പവര്‍, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലായിരുന്നു.ഓട്ടോ മേഖലയുടെ നിഫ്റ്റി ഇന്‍ഡക്‌സുകളാണ് നിലവില്‍ ഏറ്റവും മുന്നിലുള്ളത്. നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സാണ് ഏറ്റവും സമ്മര്‍ദ്ദത്തില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →