സവിശേഷ ഡിഎന്‍എയുള്ളവര്‍ക്ക് കൊവിഡില്‍ നിന്ന് സംരക്ഷണം: പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

സ്റ്റോക്ക്ഹോം: കോവിഡ് ബാധയില്‍ നിന്നു സംരക്ഷണമേകുന്ന സവിശേഷ ജീന്‍ വകഭേദത്തെ ഗവേഷകര്‍ കണ്ടെത്തി. സ്വീഡനിലെ കരോളിനിസ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ രാജ്യാന്തര ഗവേഷകരുടെ സംഘമാണ് കണ്ടുപിടിത്തത്തിനു പിന്നില്‍. കോവിഡ് ഗുരുതരമായാണോ അതോ ചെറിയ തോതിലാണോ ബാധിക്കുന്നത് എന്നതു നിര്‍ണയിക്കാന്‍ ഈ ജീനുകള്‍ക്ക് സാധിക്കുമെന്ന് നേച്ചര്‍ ജനിറ്റിക്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. യൂറോപ്യന്‍ പാരമ്പര്യയുള്ള ആളുകളില്‍ നടത്തിയ മുന്‍പഠനത്തില്‍ ഒരു പ്രത്യേക ഡി.എന്‍.എ. ഉള്ളവര്‍ക്ക് ഗുരുതരമായ കോവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത 20 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഈ ഡി.എന്‍.എ. ഭാഗമാണ് പ്രതിരോധസംവിധാനത്തിന്റെ രഹസ്യമെന്നും ആദിമമനുഷ്യരായ നിയാന്‍ഡര്‍തെല്‍ വിഭാഗത്തില്‍നിന്നു പകര്‍ന്നു കിട്ടിയ ഈ ജീനുകള്‍ ആഫ്രിക്കയ്ക്കു പുറത്തുള്ള പകുതിയോളം പേര്‍ക്കും ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഈ പ്രദേശങ്ങളിലുള്ളവരുടെ ഡി.എന്‍.എ. പല ജനിതകമാറ്റങ്ങള്‍ കൊണ്ടു നിറഞ്ഞതാണെന്നും അതുകൊണ്ടുതന്നെ സംരക്ഷണം നല്‍കുന്ന വകഭേദത്തെ കണ്ടെത്തുക വെല്ലുവിളിയാണെന്നും ഗവേഷകര്‍ പറയുന്നു. ഈ വകഭേദത്തെ കണ്ടെത്തിയത് കടുത്ത കോവിഡ് രോഗചികിത്സയില്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →