ഐ.എസ്.എല്ലില്‍ വീണ്ടും മത്സരം മാറ്റി

പനജി: കോവിഡ് -19 വൈറസ് മഹാമാരിയുടെ വ്യാപനം രൂക്ഷമായതോടെ ഹൈദരാബാദ് എഫ്.സിയും ജംഷഡ്പുര്‍ എഫ്.സിയും തമ്മില്‍ ഇന്നലെ നടക്കേണ്ട മത്സരവും മാറ്റിവച്ചു.എട്ടാം സീസണില്‍ തുടര്‍ച്ചയായി മൂന്നാം മത്സരമാണു മാറ്റിവയ്ക്കുന്നത്. ബാംബോലിമിനെ അത്ലറ്റിക് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. സംഘാടക സമിതിയും ലീഗിന്റെ മെഡിക്കല്‍ ടീമും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണു മത്സരം മാറ്റിയത്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന എ.ടി.കെ. മോഹന്‍ ബഗാന്‍- ബംഗളുരു എഫ്.സി. മത്സരവും ഞായറാഴ്ച നടക്കേണ്ടിയിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ് – മുംബൈ എഫ്.സി. മത്സരവുമാണു മാറ്റിവച്ചത്. എട്ടാം സീസണില്‍ ആകെ നാല് മത്സരങ്ങള്‍ മാറ്റിവച്ചു. ആറു ദിവസമായി തന്റെ ടീം പരിശീലനത്തിനിറങ്ങിയിട്ടില്ലെന്ന് ജംഷഡ്പുര്‍ എഫ്.സി. കോച്ച് ഓവന്‍ കോയ്ല്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →