കോട്ടയം: ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്യാം

കോട്ടയം: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിക്കുന്ന പുതിയ പാക്കേജുകളുടെയും ഉത്പന്ന വിപണന ശൃംഖലയുടെയും ഭാഗമാകാൻ വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ, ഗ്രൂപ്പുകൾ എന്നിവയ്ക്ക് അവസരം. ആറന്മുള കണ്ണാടി, പയ്യന്നൂർ പവിത്രമോതിരം പോലുള്ള പ്രാദേശിക തനിമയുള്ള ഉത്പന്നങ്ങൾ ഞവര, ജീരകശാല, ഗന്ധകശാല തുടങ്ങിയ കാർഷിക വിളകൾ, രാമശ്ശേരി ഇഡ്ഢലി, മറയൂർ ശർക്കര ഭക്ഷ്യവിഭവങ്ങൾ പ്രത്യേകതയുള്ള ഉത്സവങ്ങളായ ആറ്റ് വേല, കെട്ട് കാഴ്ചകൾ എന്നിവ  കോർത്തിണക്കിയുള്ള ടൂർ പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും തദ്ദേശീയ – വിദേശ വിനോദ സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുകയാണ്  ലക്ഷ്യം. താൽപ്പര്യമുള്ളവർ ജനുവരി 30 നകം ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് 0471 2334749 എന്ന ഫോൺ നമ്പരിലോ rt@keralatourism.org എന്ന ഇ- മെയിൽ  വിലാസത്തിലോ ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →