സൗരതേജസ് പദ്ധതിയില്‍ സ്പോട്ട് രജിസ്ട്രേഷന്‍

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സബ്സിഡിയോടു കൂടി സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അനര്‍ട്ടിന്റെ സൗരതേജസ് പദ്ധതിയില്‍ സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്യാന്‍ അവസരം. പാറശാല നെടുവാന്‍വിളയില്‍ ഊര്‍ജ്ജമിത്ര ഓഫീസില്‍ ജനുവരി 18നും 19നും രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെയാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. 1,225/- രൂപ ഓണ്‍ലൈനായി അടച്ച് ഈ അവസരം പ്രയോജനപ്പെടുത്താം. രജിസ്ട്രേഷനു വരുന്നവര്‍ കണ്‍സ്യൂമര്‍ നമ്പര്‍, മീറ്റര്‍ റീഡിങ് റസീപ്റ്റ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ മുതലായവ കൊണ്ടു വരണമെന്ന് അനര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9188328137, 9188326137. bymysun.com/sourathejas.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →