മുംബൈ: ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാന്‍ എന്‍.സി.പി- ശിവസേന സഖ്യം.ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് എം.പി. അറിയിച്ചു. സീറ്റുകള്‍ സംബന്ധിച്ച് നാളെ ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തും. എന്‍.സി.പി. മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിനെ സീറ്റ് സംബന്ധിച്ച ഫോര്‍മുല തയാറാക്കാന്‍ നിയോഗിച്ചിട്ടുണ്ട്. നാളത്തെ ചര്‍ച്ചയ്ക്കുശേഷം മാത്രമേ സീറ്റ് വിഭജനം സംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയിലെയും ഗോവയിലെയും രാഷ്ട്രീയ കാലാവസ്ഥ വ്യത്യസ്തമാണ്. മഹാരാഷ്ട്രയില്‍ എന്‍.സി.പിയും ശിവസേനയും കോണ്‍ഗ്രസും സഖ്യത്തിലാണ്. എന്നാല്‍, ഗോവയില്‍ ആരുമായും സഖ്യത്തിലേര്‍പ്പെടാതെ ഒറ്റയ്ക്കു മത്സരിക്കാനാണു കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതോടെയാണ് എന്‍.സി.പിയുമായി സഖ്യം സംബന്ധിച്ച് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പുരില്‍നിന്ന് നിയമസഭയിലേക്കു മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഫെബ്രുവരി 14-ന് ഒറ്റഘട്ടമായാണ് ഗോവയില്‍ വോട്ടെടുപ്പ്.
ഗോവയില്‍ കൈകോര്‍ത്ത് എന്‍.സി.പിയും ശിവസേനയും: സീറ്റ് വിഭജനം ചൊവ്വാഴ്ച
