അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

പ്രോവിഡന്‍സ്: വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു ജയം. ബി ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 45 റണ്ണിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 232 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 45.4 ഓവറില്‍ 187 റണ്ണിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത വിക്കി ഒസ്ത്വായും നാല് വിക്കറ്റെടുത്ത രാജ് ബാവയുമാണു ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നായകന്‍ യഷ് ധൂല്‍ (100 പന്തില്‍ 82) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ 200 കടത്തിയത്. കൗശല്‍ താംബെ (35), ഷെയ്ഖ് റഷീദ് (31) എന്നിവര്‍ നായകനു പിന്തുണ നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →