മുംബൈ ; പദ്‌മപുരസ്‌കാര ജേതാവ് മേജര്‍ എച്ച്. പി.എസ് അലുമാലിയ അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യന്‍ സ്‌പൈനല്‍ ഇന്‍ജുറീസ് സെന്റര്‍ സ്ഥാപകനും റിട്ടയേര്‍ഡ് സൈനീകോദ്യോഗസ്ഥനുമായിരുന്നു. പര്‍വതാരോഹകന്‍, എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍, എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. എവറസ്‌റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഇന്ത്യാക്കാരില്‍ ഒരാളാണ് അദ്ദേഹം. ആത്മകഥയായ ഹൈയ്യര്‍ദാന്‍ എവറസ്റ്റ് ഉള്‍പ്പെട 13 പുസ്‌തകങ്ങള്‍ രചിച്ചു.
ഇന്ത്യന്‍ മൗണ്ടനീറിംഗ് ഫൗണ്ടേഷന്‍, ഡെല്‍ഹി മൗണ്ടനീറിംഗ് അ്‌സോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്നു. പദ്‌മഭൂഷണ്‍, പദ്‌മശ്രീ, അര്‍ജുന അവാര്‍ഡ്, എന്നിവയടക്കം നിരവധി ഉന്നത പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഭാര്യ : ഭോലി അലുവാലിയ. മകള്‍ : സുഗന്ധ് അലുവാലിയ

