കാസർകോട്: പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ സൗര ഗ്രാമം പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്തും അനെര്‍ട്ടും ചേര്‍ന്ന് വീടുകളില്‍ സ്ഥാപിക്കുന്ന, സബ്‌സിഡിയോടു കൂടിയ ഗ്രിഡ് ബന്ധിത സൗരോര്‍ജ വൈദ്യുതി പ്ലാന്റിന്റെ സ്‌പോട് റെജിസ്‌ട്രേഷന്‍ ജനുവരി 11നു ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്ന കുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് എ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അനെര്‍ട്ട് കാസറഗോഡ് ജില്ലാ എഞ്ചിനീയര്‍ മുഹമ്മദ് റാഷിദ് കെ അനെര്‍ട്ടിന്റെ ‘സൗര തേജസ്’ പദ്ധതിയെ കുറിച്ഛ് വിശദീകരിച്ചു. ഊര്‍ജായനം സെക്രട്ടറി എം.കെ ഹരിദാസ്’ ഊര്‍ജ്ജയാനം പദ്ധതിയുടെ കാഴ്ചപ്പാട് വിശദീകരിച്ചു. അനെര്‍ട്ട് നടപ്പാക്കുന്ന സൗര തേജസ്സ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ പഞ്ചായത്തില്‍ പുരോഗമിക്കുകയാണ്. ഫോണ്‍ 9188119413, 9188119414