സിസ്‌റ്റര്‍ ഇനി മുഖം മറച്ച്‌ വാതില്‍ അടച്ച്‌ അകത്തിരിക്കില്ല : ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി

തിരുവനന്തപുരം : ഫ്രങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ കന്യാസ്‌ത്രീ അതിജീവിത പോരാട്ടവുമായി ഇനി പൊതുസമൂഹത്തിലേക്ക്‌ ഇറങ്ങുന്നു. സേവ്‌ അവര്‍ സിസ്‌റ്റേഴ്‌സ്‌ പ്രതിനിധിയായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അവര്‍ വളരെ തകര്‍ന്ന അവസ്ഥയിലാണെന്നും എന്നാല്‍ ഉറച്ച തീരുമാനത്തിലാണെന്ന്‌ വ്യക്തമായതായും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി വ്യക്തമാക്കി. അതിജീവിതയായ സിസ്‌റ്റര്‍ ഉടന്‍തന്നെ മാധ്യമങ്ങളെ കാണുകയും പൊതുസമൂഹത്തോട്‌ സംസസാരിക്കുകയും ചെയ്യും. മുഖം മറക്കാതെ സമൂഹത്തോട്‌ പ്രതികരിക്കുമെന്നും, ഇക്കാര്യം സിസ്‌റ്റര്‍ തന്നെ വ്യക്തമാക്കുമെന്നും ഫാദര്‍ വട്ടോളി പറഞ്ഞു.

സിസ്‌റ്റര്‍ ഇനി മുഖം മറച്ച്‌ വാതില്‍ അടച്ച്‌ അകത്തിരിക്കില്ല നീതിക്കുവേണ്ടി പോരാടാന്‍ തന്നെയാണ്‌ തീരുമാനം. ഇന്ന്‌ നേരില്‍ കാണവെ സിസ്‌റ്റര്‍ ഇരയല്ലെന്ന്‌ ആവര്‍ത്തിച്ച്‌ തങ്ങള്‍ പറഞ്ഞെന്നും ഇനി നിശബ്ദയായിരിക്കില്ലെന്നാണ്‌ തങ്ങള്‍ മനസിലാക്കിയതെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട്‌ മഠത്തില്‍ വച്ച് ജലന്തര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കല്‍ കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌തുവെന്നായിരുന്നു കേസ്‌. 105 ദിവസത്തെ വിജാരണക്കുശേഷമാണ്‌ കോട്ടയം അഡീഷണല്‍ സെഷന്‍സ്‌ കോടതി വിധിപുറപ്പെടുവിച്ചത്‌. ജഡ്‌ജ്‌ ജി.ഗോപകുമാര്‍ ഒറ്റവരിയില്‍ വിധി പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ്‌ ജെ.ബാബുവും സുബിന്‍ കെ വര്‍ഗീസും, പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കെ.രാമന്‍പിളള, സി.എസ്‌ അജയന്‍ എന്നിവരുമാണ്‌ ഹാജരായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →