മലപ്പുറം: ജില്ലാ തല സ്‌കൗട്ട് പരിശീലന ക്യാമ്പ്

മലപ്പുറം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്ലബ്ബ്, സ്‌കൗട്ട്  പരിശീലകരാകാന്‍ താത്പര്യമുള്ള അധ്യാപകര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ അസ്ഥാനമായ താനൂര്‍ ദേവധാര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കുളിലെ എന്‍.ജെ. മത്തായി സ്മാരക സ്‌കൗട്ട് ഗൈഡ് ഭവനിലാണ്  പരിശീലന ക്യാമ്പ് നടത്തിയത്. ആദ്യഘട്ട പരിശിലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം നല്‍കും. ക്യാമ്പ് താനൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.വിനോദ്  ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിഷണര്‍ പി.രാജ്മോഹന്‍ അധ്യക്ഷനായി. ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ ബിജി മാത്യു, കമ്മീഷണര്‍മാരായ എ.നവീന്‍, സി.വി.അരവിന്ദ്, പി.കെ.അനൂജ് എന്നിവര്‍ ക്ലാസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →