അഡ്വ.എ ജയശങ്കറെ ഒഴിവാക്കാനുളള തീരുമാനം സിപിഐ റദ്ദാക്കി

കൊച്ചി: അഡ്വ.എ ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന്‌ ഒഴിവാക്കാനുളള തീരുമാനം സിപിഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയ ശേഷമാണ്‌ ഒഴിവാക്കാനുളള തീരുമാനം റദ്ദാക്കിയത്‌. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച്‌ അംഗമായിരുന്നു ജയശങ്കര്‍. 2021 ജൂലൈ 19ന്‌ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ബ്രാഞ്ച്‌ യോഗമാണ്‌ ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്‌.

സോഷ്യല്‍ മീഡിയയിലൂടെയും ടി.വി ചാനലിലൂടെയും ഭരണത്തെ നിരന്തരം വിമര്‍ശിക്കുന്നത്‌ മുന്നണിക്കും പാര്‍ട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ്‌ അംഗത്വം പുതുക്കേണ്ടതില്ലെന്ന്‌ ബ്രാഞ്ച്‌ തീരുമാനിച്ചത്‌. എന്നാല്‍ ബ്രാഞ്ച്‌ തീരുമാനത്തിനെതിരെ ജയശങ്കര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ സിപി മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ നടത്തി. ജയശങ്കറിന്റെ ഭാഗത്ത് തെറ്റി്‌ല്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ അംഗത്വം പുനസ്ഥാപിക്കാനുളള റിപ്പോര്‍ട്ട്‌ ഏകകണ്‌ഠമായി പാര്‍ട്ടി നേതൃത്വത്തിന്‌ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട്‌ സിപ്‌ഐ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →