മംഗളൂരു: കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് ഏഴുദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. 72 മണിക്കൂറിനുളളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഏഴുദിവസത്തെ ക്വാറന്റൈനുശേഷം എട്ടാം ദിവസം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ജില്ലാ കൊറോണ മാര്‍ഗ നിര്‍ദേശ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അപ്പാര്‍ട്ടുമെന്റുകളിലും മാളുകളിലും പരിശോധനകള്‍ ശക്തമാക്കാനും ,15-18 പ്രായപരിധിയിലുളളവരുടെ വാക്സിനേഷന് നടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.

