നിര്‍മ്മാണ പിഴവ്‌ : മൂന്നാര്‍ ഇക്കാനഗറില്‍ വീണ്ടും സംരക്ഷണ ഭിത്തി ഇടിഞ്ഞു

മൂന്നാര്‍: നിര്‍മാണത്തിലെ പിഴവുമൂലം സംരക്ഷണ ഭിത്തി ഇടിഞ്ഞു. 2018ലെ വെളളപ്പൊക്കതില്‍ ഇടിഞ്ഞുപോയ സംരക്ഷണഭിത്തി 15ലക്ഷം രൂപ മുടക്കിസര്‍ക്കാര്‍ പുനര്‍ നിര്‍മിച്ചിരുന്നു. നിര്‍മാണത്തിലെ പിഴവുമൂലം രണ്ടുമാസത്തിനുളളില്‍ത്തന്നെ ഭിത്തി നിലം പൊത്തി. ഇതിന്‍റെ പുനര്‍ നിര്‍മാണത്തിന്‌ സര്‍ക്കാര്‍ വീണ്ടും 25 ലക്ഷം രൂപ അനുവദിച്ചു.

മൂന്നാര്‍ എഞ്ചിനീയറിംഗ്‌ കോളേജിലേക്ക് പോകുന്ന ഭാഗത്തുളള സംരക്ഷണഭിത്തിയാണ്‌ ഇടിഞ്ഞത്‌. നിര്‍മാണത്തിലെ അപാകതയാണ്‌ ഇടിയാന്‍ കാരണമെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച്‌ അന്വെഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ പ്രദേശവാസികള്‍ വകുപ്പിന്‌ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ്‌ വീണ്ടും 25ലക്ഷം രൂപ മുടക്കി നിര്‍മാണം ആരംഭിച്ചിരിക്കുന്നത്‌.

നിരവധി സര്‍ക്കാര്‍ ഓഫീസുകളും സാധാരണക്കാരും താമസിക്കുന്ന മേഖലയിലെ റോഡിന്റെ ഒരുഭാഗം കുത്തിത്തുരന്നാണ്‌ കരാറുകാരന്‍ നിര്‍മാണം നടത്തുന്നത്‌. ഇതുമൂലം സമീപവാസികള്‍ക്ക്‌ ഈ മേഖലയില്‍ എത്തിപ്പെടാന്‍ തടസം നേരിടുകയാണെന്ന്‌ പ്രദേശവാസിയായ നെല്‍സണ്‍ പറഞ്ഞു. മറ്റൊരുഭഗത്ത്‌ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ താമസം നേരിടുന്നതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്താന്‍ സാധാരണക്കാര്‍ക്ക്‌ കഴിയുന്നില്ല. വാഹനഗതാഗതം തടസപ്പെടുത്തി റോഡ്‌ തുരന്നുളള നിര്‍മാണത്തിന്‍റെ ആവശ്യം ഇല്ലെന്നിരിക്കെ കരാറുകാരന്റെ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്‌ നാട്ടുകാര്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →