ഹിന്ദിസാഹിത്യ അക്കാദമി സ്ഥാപകന്‍ ഡോ. എന്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം : ഹിന്ദിസാഹിത്യ അക്കാദമി സ്ഥാപകനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എന്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 98 വയസായിരുന്നു. 2022 ജനുവരി 10 തിങ്കളാഴ്‌ച രാത്രി പട്ടത്തെ വസതിയിലായിരുന്നു അന്ത്യം.

ഹിന്ദിഭാഷയുടെ സമഗ്ര വളര്‍ച്ചക്കും പ്രചരണത്തിനുമായി ഒരു പുരുഷായുസ്‌ മുഴുവന്‍ പ്രവര്‍ത്തിച്ച അതുല്യവ്യക്തിത്വമായിരുന്നു അദ്ദേഹം. സംസ്‌കാരം ഒദ്യോഗിക ബഹുമതികളോടെ തൈക്കാട്‌ ശാന്തികവാടത്തില്‍ നടന്നു.

2020ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഹിന്ദിയിലും മലയാളത്തിലുമായി 50ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. പലതും വിവിധ സര്‍വകലാശാലകളില്‍പാഠ്യവിഷയമാണ്‌. തിരുവനന്തപുരം എംജി കോളേജ്‌ ഹിന്ദി വിഭാഗം മുന്‍ മേധാവിയാണ്‌. യുജിസി എമിരറ്റസ്‌ പ്രഫസര്‍ ,മേജര്‍ റിസേര്‍ച്ച്‌ സ്‌കോളര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ ഹിന്ദി ഉപദേശക സമിതി അംഗം, കേന്ദ്ര സര്‍ക്കാര്‍ ഉപദേശകന്‍, കേരള സര്‍വകലാശാല സെനറ്റംഗം ഹിന്ദി പാഠപുസ്‌തക സമിതി ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ടിച്ചു.

മദ്യവിരുദ്ധസമിതി നേതാവായിരുന്ന പ്രഫസര്‍ എംപി മന്മഥന്‍രെ മകള്‍ പരേതയായ ശരാദയാണ്‌ ഭാര്യ. മക്കള്‍ ; പരേതനായ സി.ശരത്‌ചന്ദ്രന്‍, നീരജ, സുനന്ദ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →