വയനാട്: ജനറേറ്റര്‍ ലേലം ചെയ്യും

വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പ്രവര്‍ത്തനരഹിതമായ 1998 മോഡല്‍ ശ്രീറാം ഹോണ്ട പോര്‍ട്ടബിള്‍ ജനറേറ്റര്‍ (മതിപ്പുവില- 2230 രൂപ) ലേലത്തില്‍ എടുക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് മുദ്രവെച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പരമാവധി വില രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ 2022 ജനുവരി 18 ന് വൈകീട്ട് 3 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. കവറിനു പുറത്ത് ഹോണ്ട ജനറേറ്റര്‍ ക്വട്ടേഷന്‍- 2022 എന്ന് എഴുതിയിരിക്കുകയും ഫോട്ടോ പതിച്ച ഏതെങ്കിലും ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് ഉള്ളടക്കം ചെയ്യുകയും വേണം.

ജനറേറ്റര്‍ വില്പന നടത്തുന്നതിനുള്ള പരസ്യ ലേലം 2022 ജനുവരി 19 ന് രാവിലെ 11.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. ഫോട്ടോ പതിച്ച ഏതെങ്കിലും ഐ.ഡി കാര്‍ഡും പകര്‍പ്പുമായി രാവിലെ 11.20 നകം ഓഫീസില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ലേല ശേഷം നേരത്തെ ലഭിച്ച ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ ഏറ്റവും മികച്ച തുക രേഖപ്പെടുത്തിയ വ്യക്തിക്ക് പൂര്‍ണമായ തുക അടയ്ക്കുന്ന മുറയ്ക്ക് നിലവിലുള്ള അവസ്ഥയില്‍ ജനറേറ്റര്‍ നല്‍കുന്നതുമാണ്. ഒന്നാമത്തെ വ്യക്തി ലേലം ഉറപ്പിച്ച് ഒരാഴ്ചയ്ക്കകം പണമടച്ച് വസ്തു കൈപ്പറ്റാത്ത പക്ഷം രണ്ടാമത്തെ വ്യക്തിക്ക് നല്‍കുന്നതാണ്. ലേലം/ക്വട്ടേഷന്‍ തുക ജനറേറ്ററിന്റെ മതിപ്പു വിലയിലെത്താത്ത പക്ഷം പുനര്‍ലേലം ചെയ്യുന്നതാണ്.

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 4 വരെ ഓഫീസിലെത്തി ജനറേറ്റര്‍ പരിശോധിക്കാവുന്നതാണ്. ലേലം/ക്വട്ടേഷന്‍ തീയതി മാറ്റി വെക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള പൂര്‍ണ അധികാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍- 04936 202529, 9496003246.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →