പങ്കാളികളെ പരസ്‌പരം കൈമാറുന്ന സംഘം പിടിയില്‍

കോട്ടയം : പങ്കാളികളെ പരസ്‌പരം കൈമാറുന്ന സംഘം പിടിയിലായി. കോട്ടയം കറുകച്ചാലില്‍ നിന്നാണ്‌ സംഘം പോലീസിന്റെ പിടിയിലായത്‌. ചങ്ങനാശേരിയിലുളള സ്‌ത്രീയുടെ പരാതിയിലാണ്‌ പെലീസ്‌ നടപടി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുളളവരാണ്‌ പിടിയിലായവര്‍ . മെസഞ്ചര്‍,ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ്‌ ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്‌. പ്രകൃതിവിരുദ്ധ വേഴ്‌ചയടക്കം തന്നെ നിര്‍ബന്ധിക്കുന്നതായി ഭര്‍ത്താവിനെതിരെയാണ്‌ ഇവരുടെ പരാതി.

സംഭവത്തില്‍ 25 പേര്‍ നിരീക്ഷണത്തിലാണെന്ന്‌ പോലീസ്‌ പറയുന്നു. കപ്പിള്‍ മീറ്റ്‌ കേരള എന്ന പേരിലുളള ഗ്രൂപ്പുവഴിയാണ്‌ സംഘം പ്രവര്‍ത്തിച്ചത്‌. ആയിരക്കണക്കിന്‌ ദമ്പതികളാണ്‌ ഈ ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുളളത്‌. വലിയ തോതിലുളള ദമ്പദീ കൈമാറ്റങ്ങളും പണമിടപാടുകളും നടന്നിരുന്നു. ഡോക്ടര്‍മാര്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി വിഭാഗങ്ങളില്‍ നിന്നുളളവര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്‌ അന്വേഷണത്തില്‍ കണ്ടെത്തി.

കേരളം മുഴുവന്‍ ഇവര്‍ക്ക്‌ കണ്ണികളുുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്‌. വിവാഹം കഴിക്കാത്താവരും ഗ്രൂപ്പിലുണ്ട്‌. ഇങ്ങനെയുളളവരില്‍ നിന്ന്‌ പണം ഈടാക്കി ഭാര്യമാരെ കാഴ്‌ചവെച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. പരസ്യമായിത്തന്നെയാണ്‌ ഗ്രൂപ്പ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. സംഭവത്തിന്റെ വ്യാപ്‌തി വലിയ തോതിലാണെന്ന്‌ും അതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പോലീസ്‌ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →