ലാഹോര്‍: പാക്കിസ്ഥാനില്‍ മഞ്ഞു വീഴ്ചയെ തുടര്‍ന്നു വാഹനത്തില്‍ കുടുങ്ങിയ 22 പേര്‍ മരിച്ചു. ഇതില്‍ ഒന്‍പത് പേര്‍ കുട്ടികളാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രശസ്തമായ ഹില്‍ സ്റ്റേഷനായ മുറിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.ആയിരക്കണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ മുറിയില്‍ പ്രവേശിച്ചതോടെ നഗരത്തിലേക്കുള്ള എല്ലാ വഴികളും തടസപ്പെട്ടു. ഇതോടെ മണിക്കൂറുകളാണ് വിനോദസഞ്ചാരികള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ഒറ്റപ്പെട്ട വിനോദസഞ്ചാരികള്‍ക്ക് സഹായം നല്‍കാനും പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാര്‍ നിര്‍ദേശം നല്‍കി.ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചാബ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു