രാജ്യാന്തര ചലച്ചിത്രോത്സവം: ഓഫീസ് മുറിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രവർത്തന ശൈലിയായിരിക്കരുതെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്

കഴക്കൂട്ടം: കൊവിഡ് വ്യാപനം കുറയുകയാണെങ്കിൽ രാജ്യാന്തര ചലച്ചിത്രോത്സവം നടത്താനാകുമെന്ന് സംസ്ഥാനചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്. ഓഫീസ് മുറിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രവർത്തന ശൈലിയായിരിക്കരുതെന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്നും സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പറഞ്ഞു. തെറ്റുകൾ മാത്രം വിളിച്ച് പറയാതെ തിരുത്തലുകൾ കൂടി നിർദ്ദേശിക്കുന്നവരുടെ പിന്തുണ ഉണ്ടെങ്കിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാനാകുമെന്നും ഇന്നലെ കഴക്കൂട്ടം കിൻഫ്ര വീഡിയോ പാർക്കിലുള്ള സംസ്ഥാന ചലച്ചിത്ര അക്കാഡമി ആസ്ഥാനത്തെത്തി ചുമതലയേറ്റ ശേഷമാണ് രഞ്ജിത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വരും ദിവസങ്ങളിൽ സാംസ്കാരിക വകുപ്പുമായും തന്നോടൊപ്പമുള്ളവരുമായും ചർച്ച ചെയ്ത് മാത്രമേ കാര്യങ്ങൾ ചെയ്യൂവെന്നും രഞ്ജിത്ത് പറഞ്ഞു.പോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ എൻ.പി.സജീഷ്, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്.ഷാജി,അക്കാഡമി സെക്രട്ടറി അജോയ്, വൈസ് ചെയർ പേഴ്സൺ ബീനാപോൾ, ട്രഷറർ ശ്രീലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →