കണ്ണൂർ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് സ്‌കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്ക് അംഗത്വം പുനസ്ഥാപിക്കാൻ അവസരം. അഞ്ച് വർഷത്തിൽ താഴെ ക്ഷേമനിധി അംശദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പലിശയും പിഴപലിശയും ഒഴിവാക്കി അംഗത്വം പുനസ്ഥാപിക്കാൻ ജനുവരി മുതൽ മാർച്ച് 31 വരെ ജില്ലാ ഓഫീസിലും വിവിധ തീയതികളിൽ സബ് ഓഫീസുകളിലും അവസരം ഒരുക്കിയതായി ചെയർമാൻ അറിയിച്ചു. പുതിയ രജിസ്‌ട്രേഷനും അവസരമുണ്ട്. ഫോൺ: 0497 2705185.