കണ്ണൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ കാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവമായി ബന്ധപ്പെട്ട് ബോധവത്കരണവുമായി വായനശാലകളിൽ ഹരിത പാഠശാലകൾ. പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ രണ്ടാമത്തെ ഹരിത പാഠശാല വെള്ളച്ചാലിലെ മഹാത്മാ വായനശാലയിൽ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പരിശീലനം നേടിയ വളണ്ടിയർമാരെ ഉപയോഗപ്പെടുത്തി വാർഡ് തലങ്ങളിൽ പാഠശാലകൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ വിഷയാവതരണം നടത്തി. എം സുധാകരൻ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു. ജില്ലയിലെ ആദ്യത്തെ ഹരിത പാഠശാല പെരളശ്ശേരിയിൽ സബ്കളക്ടർ അനുകുമാരിയാണ് ഉദ്ഘാടനം ചെയ്തത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വായനശാലകൾ മുന്നോട്ട് വന്നിട്ടുള്ളത്. പൊതുവാച്ചേരി ഭാവനാ ക്ലബ്ബും പാഠശാല സംഘടിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ: ഹരിത പാഠശാലകൾ വായനശാലകളിലേക്ക്
