കാബൂള്‍: പഴയ ചാവേറുകളെ അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമാക്കാന്‍ താലിബാന്‍. ഐ.എസ്. ഭീകരര്‍ക്കെതിരേ ചാവേറുകളുടെ സേവനം വിനിയോഗിക്കാനാണു താലിബാന്‍ നേതൃത്വത്തിന്റെ നീക്കം. യു.എസിനെതിരേ 20 വര്‍ഷം നീണ്ട താലിബാന്‍ പോരാട്ടത്തില്‍ പ്രധാന പങ്കായിരുന്നു ചാവേറുകള്‍ക്കുണ്ടായിരുന്നത്.ചാവേറുകളെ ഒന്നിപ്പിച്ച് ഒരു യൂണിറ്റാക്കി മാറ്റുകയാണു ലക്ഷ്യമെന്നു താലിബാന്‍ ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമി അറിയിച്ചു.വീരമൃത്യു വരിക്കാന്‍ തയാറായവരെ മികച്ച പരിശീലനം നല്‍കി സൈന്യത്തിന്റെ ഭാഗമാക്കും.താലിബാനായി പോരാടിയ 1.5 ലക്ഷം പേരെ സൈന്യത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.