കോഴിക്കോട്: ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി

കോഴിക്കോട് താലൂക്കിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. രാമനാട്ടുകര- ഇടിമൂഴിക്കല്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം. കോഴിക്കോട്- ചിറക്കുഴി റൂട്ടില്‍ ബസ് പെര്‍മിറ്റ് പാസായിയിട്ടുണ്ടെങ്കിലും ബസ് ജീവനക്കാര്‍ തമ്മിലുളള പ്രശ്നം കാരണം സര്‍വ്വീസ് ശരിയായി നടക്കുന്നില്ല.  ഇതു പരിഹരിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണം.  താഴെക്കോട് വില്ലേജ് പരിസരത്തുള്ള ജീര്‍ണ്ണിച്ച മരം ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ബേപ്പൂര്‍- കോരാശ്ശേരി റോഡിലെ യാത്രാക്ലേശം പരിഹരിക്കണം. പന്തീരങ്കാവ് മാങ്കാവ് -കണിപറമ്പ്- വള്ളിക്കുന്ന്- പുത്തൂര്‍മഠം റോഡിന്റെ  ഇരുവശങ്ങളിലുമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുളള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  കര്‍ഷകര്‍ക്ക് അര്‍ഹമായ മണ്ണെണ്ണ പെര്‍മിറ്റ് അതാത് റേഷന്‍ കട വഴി ലഭ്യമാക്കാനുളള നടപടി സ്വീകരിക്കണമെന്നും കേടായ അരി തിരിച്ചു റേഷന്‍ കടയില്‍ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഗോഡൗണില്‍ നിര്‍ദ്ദേശം നല്‍കണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ പ്രേംലാല്‍ എ.എം, ചോലക്കല്‍ രാജേന്ദ്രന്‍, കെ.പി കൃഷ്ണന്‍കുട്ടി, കെ.മോഹനന്‍,  ബീരാന്‍കുട്ടി, പി. മുഹമ്മദ് എന്നിവരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →