ഇറ്റലിയില്‍ നിന്നും പഞ്ചാബിലെത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ഇറ്റലിയില്‍ നിന്നും പഞ്ചാബിലെത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ്. പഞ്ചാബിലെ അമൃത് സറിലെത്തിയ യാത്രക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. അമൃത്സറിലെത്തിയ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. അതേസമയം തന്നെ യാത്രക്കാര്‍ക്ക് ഒമിക്രോണ്‍ ബാധയുണ്ടോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ലോകമെമ്പാടും ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറ്റലിയില്‍ നിന്നുള്ള യാത്രക്കാരില്‍ രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനശേഷി കൂടുതലായതിനാല്‍ തന്നെ ഇത് വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →