കണ്ണൂർ: സൗജന്യ മത്സര പരീക്ഷാ പരിശീലനം

കണ്ണൂർ: സമന്വയ പദ്ധതി പ്രകാരം പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്കായി തലശ്ശേരി ടൗൺ എംപ്ലോയ്ന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന 75 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും അതിനുമുകളിലും യോഗ്യതകൾ രജിസ്റ്റർ ചെയ്ത ഉദേ്യാഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജനുവരി 10 നകം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0490 2327923.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →