കണ്ണൂർ: കെഡിസ്‌ക് തൊഴിൽമേള 13ന്

കണ്ണൂർ: അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള കെഡിസ്‌ക് പദ്ധതിയുടെ ഭാഗമായി ജനുവരി 13ന് രാവിലെ എട്ട് മുതൽ വൈകീട്ട് ആറു മണി വരെ നടക്കുന്ന തൊഴിൽ മേളയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. knowledgemission.kerala.gov.in എന്ന വെബ്സൈറ്റ് വഴി തൊഴിലുടമകൾക്കും തൊഴിൽ അന്വേഷകർക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന തൊഴിലന്വേഷകരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായി കമ്പനികൾ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്താണ് അഭിമുഖത്തിന് അവസരം നൽകുക. രജിസ്റ്റർ ചെയ്യുന്നവർക്ക് ഇന്റർവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ പരിശീലനം നൽകും. ആദ്യ തൊഴിൽ മേളയിൽ തെരഞ്ഞെടുക്കപ്പെടാത്തവർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി അവരെ തൊഴിൽ സജ്ജരാക്കാനുള്ള പദ്ധതികളും കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കും. 18 വയസ്സ് പ്രായമുള്ളവരും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2737881

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →