ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളില്‍ നികുതിവെട്ടിപ്പ് കണ്ടെത്തി ഇന്റലിജന്‍സ്

മുംബൈ: രാജ്യത്തെ പ്രമുഖ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളില്‍ ജി.എസ്.ടി. ഇന്റലിജന്‍സ് നടത്തിയ പരിശോധനകളില്‍ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി അധികൃതര്‍.പ്രമുഖ സ്ഥാപനമായ വാസിര്‍ എക്സിന്റെ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.

വാസിര്‍ എക്സിന്റെ ഓഫിസുകളിലും പരിശോധന തുടരുന്നുണ്ട്. നികുതിവെട്ടിച്ചതിനു വാസിര്‍ എക്സിനെതിരേ കഴിഞ്ഞദിവസം 49.20 കോടി പിഴയിട്ടിരുന്നു. ജി.എസ്.ടി. മുംബൈ വിഭാഗത്തിനാണ് അന്വേഷണ ചുമതല. വാസിര്‍ എക്സ് 40.5 കോടി രൂപ നികുതി വെട്ടിച്ചുവെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് പലിശയും പിഴയും ഉള്‍പ്പെടെ കമ്പനിക്കെതിരേ ചുമത്തുകയായിരുന്നു. വാസിര്‍ എക്സിന്റെ ഓഫീസുകള്‍ക്കു പുറമേ മറ്റു ചില എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ടെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →