2021 നവംബറില്‍ മാത്രം 17,59,000 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്‌സ് ആപ്പ് നിരോധിച്ചു

ന്യൂഡല്‍ഹി: 2021 നവംബറില്‍ മാത്രം 17,59,000 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്‌സ് ആപ്പ് നിരോധിച്ചു. ഇക്കാലയളവില്‍ 602 പരാതികളാണ് ലഭിച്ചത്. ഇതില്‍ 36 എണ്ണത്തില്‍ നടപടിയെടുത്തുവെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ ഐടി നിയമം 2021 അനുസരിച്ചാണ് വാട്‌സ് ആപ്പ് കണക്കുകള്‍ പുറത്തുവിട്ടത്. ആറാമത്തെ പ്രതിമാസ റിപോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഉപഭോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിങ് സിസ്റ്റങ്ങളില്‍ വച്ച് ദുരുപയോഗം തടയുന്നതില്‍ വാടസ് ആപ്പ് ഏറ്റവും മികച്ച കമ്പനിയാണ്.

ഒക്ടോബറില്‍ 500 പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് വാട്‌സ് ഇന്ത്യയില്‍ 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്ത്യയില്‍ വാട്‌സ് ആപ്പിന് ഏകദേശം 40 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. മുമ്പ് വാട്‌സ് ആപ്പിന്റെ 95 ശതമാനം സസ്‌പെന്‍ഷനുകളും അനധികൃത ഓട്ടോമേറ്റഡ് അല്ലെങ്കില്‍ മാസ് മെസേജിങ് (സ്പാം) ഉപയോഗത്തില്‍ നിന്നാണുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →