മാവേലിക്കര: ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത് . തഴക്കര പനച്ചിവിളയിൽ വി.ജെ ഭവനത്തിൽ വിഷ്ണു ടി. കുമാരൻ (19) ആണ് മരിച്ചത്. സി.പി.എം തഴക്കര ലോക്കൽ കമ്മറ്റി അംഗവും തകഴി ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ ടി.ആർ കുമാരന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രി ഹെഡ് നഴ്സ് ശ്രീജാകുമാരിയുടേയും മകനാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
തഴക്കര വേണാട് ജങ്ഷന് സമീപം 2021 ഡിസംബർ 31 രാവിലെ ഒമ്പതിനായിരുന്നു അപകടം. സഹോദരൻ ജിഷ്ണുവിനെ മാവേലിക്കരയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ കൊണ്ടുവിട്ട ശേഷം മടങ്ങുമ്പോഴാണ് അപകടം. ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലാ ബ്രില്യൻസ് കോളേജിൽ മെഡിക്കൽ എൻട്രൻസിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു

