കേരളത്തില്‍ 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍; അതീവ ജാഗ്രതയില്‍ സംസ്ഥാനം

തിരുവനന്തപുരം: കേരളത്തില്‍ 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 107 ആയി.

ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. എറണാകുളത്ത് 12 പേര്‍ക്കും കൊല്ലത്ത് 10 പേര്‍ക്കും തിരുവനന്തപുരത്ത് 8 പേര്‍ക്കും തൃശ്ശൂരില്‍ 4 പേര്‍ക്കും കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. നിലവില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാത്രിയില്‍ ഒരു വിധത്തിലുമുള്ള ആള്‍ക്കൂട്ട പരിപാടികള്‍ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം എന്നാണ് നിര്‍ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →