വയനാട്: ഉത്പാദനക്ഷമതാ അവാർഡ് നേടി മിൽമ വയനാട് ഡയറി

വയനാട്: കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ മികച്ച ഉത്പാദനക്ഷമതയുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് നൽകുന്ന ഫാക്റ്റ് എം.കെ.കെ നായർ മെമ്മോറിയൽ പ്രൊഡക്ടിവിറ്റി അവാർഡ് മിൽമ വയനാട് ഡയറിയ്ക്ക് ലഭിച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ ഇടത്തരം വ്യവസായങ്ങളിൽ മികച്ച രണ്ടാമത്തെ സ്ഥാപനമായാണ് വയനാട് ഡയറിയെ തെരഞ്ഞെടുത്തത്. എറണാകുളം പ്രൊഡക്ടിവിറ്റി ഹൗസിൽ നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവിൽ നിന്ന് അസിസ്റ്റൻ്റ് മാനേജർ (പ്രൊഡക്ഷൻ) തോമസ്. പി. കുര്യൻ, ടെക്നിക്കൽ ഓഫീസർ എം.കെ. നിസാർ ബാവ, ട്രേഡ് യൂണിയൻ നേതാക്കളായ കെ. ബഷീർ, പി. മാധവൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →