ഇനി ഇന്ത്യയില്‍ നിര്‍മ്മിച്ച് ഉപയോഗിക്കും: പ്രതിരോധ രംഗത്തെ ഇറക്കുമതിക്കു നിയന്ത്രണം

ന്യൂഡല്‍ഹി: 2,851 പ്രതിരോധ സാമഗ്രി ഘടകങ്ങളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കീഴില്‍ ഘടകങ്ങള്‍ രാജ്യത്തു തന്നെ നിര്‍മിക്കാനാണു പദ്ധതി. ഇതിലൂടെ പ്രതിവര്‍ഷം 3,000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അടുത്തവര്‍ഷം ഡിസംബര്‍ മുതല്‍ ഇറക്കുമതിക്കു നിരോധനമുള്ള 351 പ്രതിരോധ സാമഗ്രി ഘടകങ്ങളുടെ പട്ടികയും പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. കഴിഞ്ഞ 16 മാസത്തിനിടെ മന്ത്രാലയം പുറത്തിറക്കുന്ന മൂന്നാമത്തെ പട്ടികയാണിത്. െസെനിക ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കളില്‍ സ്വയംപര്യാപ്തത ആര്‍ജിക്കുകയെന്ന ലക്ഷ്യം െകെവരിക്കാനുള്ള നടപടികളുടെ ഭാഗമായാണു നീക്കം. തദ്ദേശീയമായി ഉല്‍പാദനം ആരംഭിച്ച 2,500 സാമഗ്രികളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →