കിഡംബി ശ്രീകാന്തിന് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വക പാരിതോഷികം ഭൂമി

അമരാവതി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ കിഡംബി ശ്രീകാന്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വക പാരിതോഷികം.ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണു ശ്രീകാന്ത്. ഏഴ് ലക്ഷം രൂപയും തിരുപ്പതിയില്‍ ബാഡ്മിന്റണ്‍ അക്കാദമി സ്ഥാപിക്കാനുള്ള സ്ഥലവുമാണ് സര്‍ക്കാര്‍ ശ്രീകാന്തിന് അനുവദിച്ചത്. വെള്ളി നേടിയ ശേഷം ശ്രീകാന്ത് ജഗന്‍ മോഹനെ സന്ദര്‍ശിച്ചിരുന്നു. തിരുപ്പതിയില്‍ രാജ്യാന്തര നിലവാരത്തിലുള്ള അക്കാദമി തുടങ്ങുകയാണു തന്റെ ലക്ഷ്യമെന്നു ശ്രീകാന്ത് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →