കോവിഡ് വ്യാപനം: ബാങ്കുകളുടെ കോര്‍പ്പറേറ്റ് ഭരണം കരുത്തുറ്റതാക്കണമെന്ന് ആര്‍.ബി.ഐ.

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബാങ്കിങ് മേഖല കോര്‍പ്പറേറ്റ് ഗവേണന്‍സും റിസ്‌ക് മാനേജ്മെന്റ് രീതികളും കൂടുതല്‍ കരുത്തുറ്റതാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.ഇന്ത്യയിലെ ബാങ്കിങ് പ്രവണതയും പുരോഗതിയും- 2020-21 എന്ന റിപ്പോര്‍ട്ടിലാണ് ആര്‍.ബി.ഐയുടെ ഈ വിലയിരുത്തല്‍. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലെ വമ്പന്‍ പരിഷ്‌കാരങ്ങളോട് കിടപിടിക്കുന്ന രീതിയിലാകണം ബാങ്കുകളുടെ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരണം. ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ബാങ്കുകള്‍ െസെബര്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്നും ആര്‍.ബി.ഐ. നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →