പാണയത്തുനിന്ന് കാണാതായ ആൺകുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് പാണയത്തുനിന്ന് കാണാതായ മൂന്ന് ആൺകുട്ടികളേയും കണ്ടെത്തി. പാണയം സ്വദേശികളായ ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ ഇന്നലെ രാവിലെ 10.30 മുതൽ കാണാതായിരുന്നു. പാലോട് വനം മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.

വീട്ടിൽ നിന്ന് നാലായിരം രൂപയും വസ്ത്രങ്ങളും എടുത്ത് പോയ കുട്ടികളുടെ ബാഗുകൾ ഇന്ന് രാവിലെ പാലോട് വനമേഖലയോട് ചേർന്നുള്ള ഒരു ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ഇവർ വനത്തിനുള്ളിലുണ്ടെന്ന നിഗമനത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു . ഇപ്പോൾ കുട്ടികളെ വീട്ടിലെത്തിച്ചിട്ടുണ്ട്.

എന്നാൽ എന്തിനാണ് കുട്ടികൾ വീടുവിട്ട് പോയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. കാണാതായ കുട്ടികളിൽ ഒരാൾ മുൻപും വീടുവിട്ട് പോയിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസിൽ കഴിഞ്ഞ ദിവസം രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നു. 11,13, 14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. ഇതിൽ രണ്ട് പേർ ബന്ധുക്കളും മൂന്നാമത്തെയാൾ അയൽക്കാരനുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →