റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് പുനെയില്‍ 31 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

December 29, 2021 - 11:45 am

പൂനെ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 31 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍. പൂനെ കുസ്ഗാവിലെ ഫ്‌ളോറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നവ് ഗുരുകുല്‍ പരിശീലന കേന്ദ്രത്തിലെ പെണ്‍കുട്ടികളെയാണ് ഇന്നലെ മുതല്‍ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡിസംബര്‍ 25ന് നടന്ന ഒരു പാര്‍ട്ടിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത ആരംഭിച്ചത്. നിലവില്‍ എല്ലാ വിദ്യാര്‍ഥികളും നിരീക്ഷണത്തിലാണ്. പാര്‍ട്ടി നടന്ന സ്ഥലത്തേക്ക് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ ശേഖരിക്കാന്‍ ഒരു സംഘത്തെ അയച്ചതായി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *