ശിവഗിരി തീർത്ഥാടനം : വികസന ഫോട്ടോ പ്രദർശനം ഈ മാസം 29 മുതൽ

89 -മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി പാഞ്ചജന്യം ഹാളിലും ചെമ്പഴന്തി ഗുരുകുലത്തിലും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ് വികസന ഫോട്ടോ പ്രദർശനവും സ്റ്റാളും സംഘടിപ്പിക്കും. ഡിസംബർ 29 രാവിലെ 9 ന് ചെമ്പഴന്തി ഗുരുകുലത്തിൽ സ്വാമി ശുഭാംഗാനന്ദയുടെ സാന്നിധ്യത്തിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ പ്രദർശനം ഉദ്‌ഘാടനം ചെയ്യും.  

അന്ന് വൈകിട്ട് 3 ന് വർക്കല ശിവഗിരിയിലെ പ്രദർശനം വി ജോയ് എം എൽ എ ഉദ്‌ഘാടനം ചെയ്യും. മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രെട്ടറി സ്വാമി ഋതംഭരാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രെട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബിൻസിലാൽ ജി, വർക്കല ഡി വൈ എസ് പി പി നിയാസ് എന്നിവർ സംബന്ധിക്കും. പ്രദർശനം 2022 ജനുവരി 1 വരെയുണ്ടാകും.  

പ്രദർശനത്തോടനുബന്ധിച്ച്  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വിവിധ പ്രസിദ്ധീകരണങ്ങൾ തീർത്ഥാടകർക്ക് സൗജന്യമായി വിതരണം ചെയ്യും. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും  വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പല തവണ വി ജോയ് എം എൽ എ യുടെ സാന്നിധ്യത്തിൽ എ ഡി എം ഇ മുഹമ്മദ് സഫീറിന്റെ അധ്യക്ഷധയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ  യോഗം ചേർന്നിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ  ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തീർത്ഥാടകർക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →