ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍:അഞ്ചു ഭീകരരെ വധിച്ചു

അനന്ത്നഗര്‍: 48 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ അഞ്ചു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ എ.എസ്.ഐയെ വധിച്ച ഫഹീം ഭട്ട് എന്ന ഭീകരനും.ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്‍ഡ് കശ്മീര്‍ (ഐ.എസ്.ജെ.കെ) ഭീകരസംഘടനയിലെ അംഗമായ ഫഹീം ഭട്ട് അടുത്തിടെ എ.എസ്.ഐ. മൊഹമ്മദ് അഷറഫിനെ കൊലപ്പെടുത്തിയിരുന്നു. ശനിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ രണ്ട് ഏറ്റുമുട്ടലില്‍ സ്ഫോടക സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ ഭീകരന്‍ ഉള്‍പ്പെടെ നാലു പേരെ വധിച്ചിരുന്നു. ഷോപിയാന്‍ ജില്ലയിലും പുല്‍വാമയിലുമുണ്ടായ ഏറ്റുമുട്ടലിലാണു രണ്ടു വീതം ഭീകരരെ വധിച്ചത്. ഷോപിയാനിലെ ചൗഗാം ഗ്രാമത്തില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരര്‍ നിരവധി കേസുകളില്‍ പ്രതികളും യുവാക്കളെ ഭീകരസംഘടനയിലേക്കു റിക്രൂട്ട് ചെയ്യുന്നവരുമാണെന്നു പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →