ലഖ്നൗ: പ്രതിരോധ മേഖല നിര്‍മ്മാണ ഹബ്ബായി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റിന്റെയും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പമെന്റ് ഓര്ഗനൈസേഷന് ലാബിന്റേയും ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നല്കുന്ന രാജ്യമാണ്. എന്നാല്‍ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും യോഗി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിച്ചാല്‍ യുപിയെ അമേരിക്കയെ പോലെ വികസിപ്പിക്കും എന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാഗ്ദാനം.
പ്രതിരോധ മേഖല നിര്‍മ്മാണ ഹബ്ബായി യുപിയെ മാറ്റും: യോഗി ആദിത്യനാഥ്
