തിരുവനന്തപുരം: തിരുവനന്തപുരത്ത് അയൽവാസിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. നെടുമങ്ങാട് താന്നിമൂട് സ്വദേശി സജിയാണ് കൊല്ലപ്പെട്ടത്. വഴി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ പ്രതി ബാബു സജിയുടെ തലയ്ക്ക് കല്ല് കൊണ്ട് അടിച്ചു. മാരകമായി പരുക്കേറ്റ സജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ അയൽവാസിയും പ്രതിയുമായ ബാബു ഒളിവിലാണ്. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.