ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മില്ലിങ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 10,590 ആയി ഉയര്‍ത്തും. നിലവില്‍ ഇത് 10,335 ആണ്.ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 11,000 ആയി ഉയര്‍ത്തും. നിലവിലെ വില 10,600. പുതുക്കിയ വില അടുത്ത വര്‍ഷം നിലവില്‍ വരും. ഉല്‍പാദന ചെലവിന്റെ ഒന്നരയിരട്ടി കര്‍ഷകനു വിലയായി ലഭ്യമാക്കാന്‍ ഇതു വഴിയൊരുക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത വര്‍ഷം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന കേന്ദ്ര ലക്ഷ്യത്തിന്റെ ഭാഗമായാണു നടപടി.
കൊപ്രയുടെ താങ്ങുവില ഉയര്‍ത്താന്‍ തീരുമാനം
