നേട്ടം തുടര്‍ന്ന് വിപണി

മുംബൈ: ഒമിക്രോണ്‍ ആശങ്ക അകന്ന് തുടങ്ങുന്നതിന്റെ സൂചനയായി വിപണികള്‍ നേട്ടത്തില്‍. മൂന്നാമത്തെ ദിവസവും പ്രധാന സൂചികകള്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത് .നിഫ്റ്റി വീണ്ടും 17,000ന് മുകളിലെത്തി. വര്‍ഷാവസാന റാലിയില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രകടമായത്. സെന്‍സെക്സ് 384.72 പോയിന്റ് ഉയര്‍ന്ന് 57,315.28ലും നിഫ്റ്റി 117.10 പോയിന്റ് ഉയര്‍ന്ന് 17,072.60ലും ക്ലോസ് ചെയ്തു. സെന്‍സെക്സ് 296 പോയന്റ് ഉയര്‍ന്ന് 57,227ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തില്‍ 17042ലുമാണ് വ്യാപാരം ആരംഭിച്ചത്.

പവര്‍ഗ്രിഡ് കോര്‍പ്, ഐഒസി, ഒഎന്‍ജിസി, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവീസ് ലാബ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ വനഷ്ടത്തിലായി. മെറ്റല്‍ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി.

പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ 1-2ശതമാനം നേട്ടമുണ്ടാക്കി.ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോള്‍ ക്യാപ് 0.73ശതമാനവും ഉയര്‍ന്നു. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →