സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും 60 വയസിനു മുകളില്‍ പ്രായമുള്ളവരുമായ പ്രമേഹബാധിതരായ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോ മീറ്റര്‍ വിതരണം ചെയ്യുന്ന ”വയോമധുരം’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ഗ്ലൂക്കോമീറ്ററുകള്‍ വിതരണം ചെയ്യുന്നു. ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട പ്രമേഹരോഗബാധിതരായ വയോജനങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നോ വകുപ്പിന്റെ www.swd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലഭ്യമാകും. അവസാന തീയതി 2022 ജനുവരി പത്ത്.